Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indefinitely

പാ​ർ​ല​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​റ്റ് 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ ലോ​ക്സ​ഭ​യി​ൽ ആ​ദ്യ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു പി​രി​ഞ്ഞു.

ജ​നു​വ​രി 28ന് ​ആ​രം​ഭി​ച്ച ബ​ജ​റ്റ് സ​മ്മേ​ള​ന​മാ​ണ് മൂ​ന്ന് ഘ​ട്ട​മാ​യി ചേ​ർ​ന്ന​ശേ​ഷം ഇ​ന്ന​ലെ പി​രി​ഞ്ഞ​ത്. ഫെ​ബ്രു​വ​രി 13ന് ​അ​വ​സാ​നി​ച്ച ആ​ദ്യ​ഘ​ട്ട സ​മ്മേ​ള​നം പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പു​ന​രാ​രം​ഭി​ച്ച ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ സ​മ​വാ​യ​ത്തെ തു​ട​ർ​ന്ന് കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​ല്ല.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി (എ​ഫ്സി​ആ​ർ​എ) സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ താ​ത്കാ​ലി​ക​മാ​യി പി​ൻ​വാ​ങ്ങി​യി​രു​ന്നു.

ഏ​പ്രി​ൽ ര​ണ്ടി​നു പി​രി​ഞ്ഞ ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് മൂ​ന്ന് ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ൽ 16ന് ​മൂ​ന്നു ദി​വ​സ​ത്തേ​ക്കു വീ​ണ്ടും ചേ​ർ​ന്നു. എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യം നേ​രി​ടു​ന്ന​താ​ണ് ക​ണ്ട​ത്. 298 വോ​ട്ടു​ക​ൾ​ക്കെ​തി​രെ 230 വോ​ട്ടു​ക​ളോ​ടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പ​രാ​ജ​യ​പ്പെ​ട്ടു.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും​കൂ​ടി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13 സി​റ്റിം​ഗു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 15 സി​റ്റിം​ഗു​ക​ളു​മാ​ണ് ന​ട​ത്തി​യ​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മൂ​ന്ന് സി​റ്റിം​ഗു​ക​ളും ന​ട​ന്നു. ആ​കെ 31 സി​റ്റിം​ഗു​ക​ളാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന​ത്.

ലോ​ക്സ​ഭാ സ്പീ​ക്ക​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​മേ​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. 12 മ​ണി​ക്കൂ​റും 27 മി​നി​റ്റും എ​ടു​ത്ത് ന​ട​ന്ന ച​ർ​ച്ച​യി​ൽ 53 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.12 ബി​ല്ലു​ക​ളാ​ണ് ബ​ജ​റ്റ് സെ​ഷ​നി​ൽ പു​തി​യ​താ​യി ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഒ​മ്പ​ത് ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി.

മു​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​സാ​ക്കി​യ​തി​ൽ​പെ​ടു​ന്നു. ര​ണ്ട് ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് വി​ട്ടു. ഭ​ര​ണ​ഘ​ട​ന (നൂ​റ്റി മു​പ്പ​ത്തി​യൊ​ന്നാം ഭേ​ദ​ഗ​തി) ബി​ൽ ഉ​ൾ​പ്പെ​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന (പൊ​തു​ഭ​ര​ണം ) ബി​ൽ രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

Latest News

Corehub Up